ഭീകരവാദത്തിനെതിരെ ഇരട്ട നിലപാട് പാടില്ല ; പാക്കിസ്ഥാനെ വിമർശിച്ച് മോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭീകരവാദത്തിനെതിരെ ഇരട്ട നിലപാട് പാടില്ലെന്ന് പാക്കിസ്ഥാനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) സമ്മേളനത്തിൽ, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് വിമർശനം ഉന്നയിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എന്നിവർ ഓൺലൈനായി ചേർന്ന യോഗത്തിലാണു പരാമർശം. പ്രാദേശികമായും ആഗോളതലത്തിലും ഭീകരവാദം സമാധാനത്തിനു വൻ ഭീഷണിയാണുണ്ടാക്കുന്നതെന്ന് മോദി പറഞ്ഞു.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടനിലപാട് പാടില്ല. രാജ്യാതിർത്തി കടന്നുള്ള ഭീകരവാദത്തിനു തടയിടാൻ സാധിക്കണം. ഭീകരർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ കൂടുതൽ സഹകരണം ആവശ്യമാണ്. പല രാജ്യങ്ങളിലും ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ആശങ്കാജനകമാണ്. യൂറേഷ്യയിൽ സമാധാനവും സമൃദ്ധിയും ഉറപ്പാക്കണം. എസ്‌സിഒയിൽ ഇറാൻ കൂടി ചേരുന്നതിൽ സന്തോഷമുണ്ട് – മോദി പറഞ്ഞു. കസഖ്സ്ഥാൻ, കിർഖിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. നിലവിൽ എസ്‌സിഒ അധ്യക്ഷപദവി അലങ്കരിക്കുന്നത് ഇന്ത്യയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...

സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു : അടൂര്‍ ബൈപ്പാസ് ഇരുട്ടില്‍

0
അടൂര്‍ : എം.സി റോഡിലെ അടൂര്‍ ബൈപ്പാസില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് വാഹനയാത്ര...