പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടി ; ഉറുമി പവർ ഹൗസിൽ വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തിരുവമ്പാടി ഉറുമി വൈദ്യുതി പദ്ധതി രണ്ടാം ഘട്ടത്തിന്റെ പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടി പവർ ഹൗസിനുള്ളിൽ വെള്ളം കയറി. വൈകുന്നേരം വൈദ്യുതി ഉൽപാദനം നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ജനറേഷൻ നടന്നുകൊണ്ടിരുന്നപ്പോൾ ജനറേറ്റർ ഡ്രിപ്പ് ആയി. ഇങ്ങനെ വന്നാൽ സാധാരണ വെള്ളം ഓവർ ഫ്ലോ ആയി പുഴയിലേക്ക് പോവുകയാണു പതിവ്. എന്നാൽ വെള്ളത്തിന്റെ ശക്തമായ സമ്മർദ്ദം കാരണം പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടി. ഓഫിസിന്റെ സമീപത്തെ പൈപ്പാണ് പൊട്ടിയത്. ഓഫിസ് റൂമിലും കൺട്രോൾ റൂമിലും ജനറേറ്റർ റൂമിലും വെള്ളം കയറി നാശനഷ്ടമുണ്ടായി.പെൻ സ്റ്റോക്ക് പൈപ്പിന്റെ വെൽഡിങ് ഉള്ള ഭാഗമാണ് പൊട്ടിയത്. പൈപ്പിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നു കരുതുന്നു. 2004ൽ കമ്മിഷൻ ചെയ്ത ഈ പദ്ധതിയുടെ ഉല്പാദനം 2.4 മെഗാവാട്ട് ആണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...