പാവപ്പെട്ടവരെ കബളിപ്പിച്ചു ; മുൻ കോണ്‍ഗ്രസ് സര്‍ക്കാരുകൾക്കെതിരെ മോദി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : ദിവസേന നൂറ് തവണയെങ്കിലും പാവപ്പെട്ടവർ എന്ന വാക്ക് ഉരുവിട്ടിരുന്ന മുൻകാല കോൺഗ്രസ് സർക്കാർ അവരുടെ ക്ഷേമത്തിനായി യാതൊന്നും ചെയ്തിരുന്നില്ലെന്നും നന്മയുടെ വ്യാജമേലങ്കി ധരിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കൂടിക്കാഴ്ചക്കിടെയായിരുന്നു മുൻസർക്കാരിനെതിരെയുള്ള മോദിയുടെ പ്രസ്താവന.

വസ്തുതകളെ വളച്ചൊടിക്കുന്നത് കോൺഗ്രസ് ഭരണസംവിധാനത്തിൽ സാധാരണമായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ഭരണത്തിൽ മാറ്റമുണ്ടായതോടെ സർക്കാർ പദ്ധതികളുടെ ഗുണങ്ങൾ ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ കുറിച്ച് ചോദ്യങ്ങളുന്നയിക്കുന്നത് മുൻസർക്കാരിന്റെ പതിവായിരുന്നെങ്കിലും ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സർക്കാർ തന്നെയാണ് നൽകിയിരുന്നതെന്നും മോദി പറഞ്ഞു.

കാപട്യം നിറഞ്ഞ ഭരണസംവിധാനമായിരുന്നു കോൺഗ്രസ്സിന്റേതെന്നും അടിസ്ഥാനസൗകര്യങ്ങളായ റോഡ്, വൈദ്യുതി, പാർപ്പിടം, പാചകവാതകം, ബാങ്കിങ് എന്നിവ പാവപ്പെട്ടവരിൽ നിന്ന് മുൻ സർക്കാർ അകറ്റി നിർത്തുകയായിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. പാവപ്പെട്ടവർക്ക് ഇത്തരം സൗകര്യങ്ങൾ നൽകുകയോ ഉറപ്പുവരുത്തുകയോ ചെയ്യാതെ കപടമായ അനുകമ്പ പ്രകടിപ്പിക്കുക മാത്രമായിരുന്നു കോൺഗ്രസ് സർക്കാർ ചെയ്തിരുന്നതെന്നും മോദി പറഞ്ഞു.

കേന്ദ്രസർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്കായി നൽകി വരുന്ന പദ്ധതികളെ കുറിച്ചും അവയിലൂടെ ലഭ്യമാക്കിയ ഗുണങ്ങളെ കുറിച്ചും പ്രധാനമന്ത്രി വിശദമാക്കി. കേന്ദ്രത്തിൽ നിന്ന് നൽകുന്ന ഓരോ രൂപയും ഇടനിലക്കാരിലേക്കല്ലാതെ നേരിട്ട് ഗ്രാമീണമേഖലകളിലേക്ക് എത്തിച്ചേരുന്നതായി മോദി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...