പി എം ശ്രീ പദ്ധതി : 93 കോടി ലഭിച്ചു ; തുടരണോ എന്നതിൽ യുഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് എൻ. ഷംസുദ്ദീൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകണോ എന്ന കാര്യത്തിൽ യുഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളത്തിന് ഇതിനകം 93 കോടി രൂപ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ പദ്ധതി നടപ്പാക്കുന്നതിനായുള്ള കരാറിൽ ഒപ്പിട്ടതിനെത്തുടർന്നാണ് 93 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചത്. ബ്ലോക്കായി നിന്നിരുന്ന ഈ തുക കരാർ ഒപ്പിട്ടതോടെയാണ് അനുവദിക്കപ്പെട്ടത് എന്നും മന്ത്രി അറിയിച്ചു.

പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാണ് യുഡിഎഫിന്റെ പൊതുവായ രാഷ്ട്രീയ നിലപാടെങ്കിലും, മുൻ സർക്കാർ കരാറിൽ ഒപ്പിട്ട സാഹചര്യത്തിൽ നിലനിൽക്കുന്ന നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജ്യം ഒരു ഫെഡറൽ സംവിധാനത്തിലായതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിലപാട് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പദ്ധതിയുമായി എങ്ങനെ മുന്നോട്ട് പോകണം അല്ലെങ്കിൽ എങ്ങനെ പിന്മാറണം എന്നതിനെക്കുറിച്ച് യുഡിഎഫിൽ വിശദമായ ചർച്ചകൾ നടന്നുവരികയാണെന്നും അതിനുശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...