ന്യൂമോണിയ രോ​ഗികൾ കൊറോണ പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ന്യുമോണിയ രോ​​ഗികളെയും കൊവിഡ് 19 പരിശോധന നടത്തുമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരുമായി സമ്പര്‍ക്കം നടത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും വിദേശ യാത്രകൾ നടത്തിയിട്ടില്ലെങ്കിലും നിർബന്ധമായും കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കർശനമായ നിർദ്ദശം. എല്ലാ പൊതു സ്വകാര്യ ആശുപത്രികള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂമോണിയ രോഗികള്‍ ആരോഗ്യ കേന്ദ്രങ്ങളുമായോ പരിശോധനാ കേന്ദ്രങ്ങളിലോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

അതിനിടെ രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. രാജ്യത്തെ ഇതുവരെ 22 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശും ഹിമാചല്‍ പ്രദേശുമാണ് പുതുതായി ഈ പട്ടികയില്‍ ഇടംപിടിച്ചത്. മധ്യപ്രദേശില്‍ നാല് പേര്‍ക്കും ഹിമാചലില്‍ രണ്ട് പേര്‍ക്കും കഴിഞ്ഞ ദിവസം രോഗം കണ്ടെത്തി. കൊറോണ വ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നടപടികള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്തിരുന്നു. ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റ ദിവസം മാത്രം 651 പേര്‍ മരിച്ചതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...