പോക്‌സോ കേസിലെ പ്രതിയ്ക്ക് മര്‍ദ്ദനം ; ഇരയുടെ പിതാവ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പോക്‌സോ കേസിലെ പ്രതിയെ വിടാതെ പിന്‍തുടര്‍ന്ന് മര്‍ദ്ദനം. ഇരയുടെ പിതാവ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തന്നെ പല തവണ ഇരയുടെ പിതാവും സുഹൃത്തുക്കളും മര്‍ദ്ദിച്ചതായി റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജയില്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. പയ്യന്നൂര്‍ കോളോത്തെ ടി.കെ മനോജിന്റെ പരാതിയിലാണ് പോക്‌സോ കേസിലെ ഇരയുടെ പിതാവും ഇയാളുടെ നിര്‍ദ്ദേശപ്രകാരം മറ്റു സുഹൃത്തുക്കളും സിമന്റ് ഗോഡൗണില്‍ ബലമായി കൂട്ടി കൊണ്ടു പോയി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ഇതിനു ശേഷം മറ്റിടങ്ങളില്‍ നിന്നും മര്‍ദ്ദിച്ചതായും കുറ്റാരോപിതന്‍ തന്റെ പരാതിയില്‍ പറയുന്നു. പുതുതായി ട്യൂഷന്‍ സെന്റര്‍ തുടങ്ങാനുള്ള പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് പരാതി. ജയില്‍ അധികൃതര്‍ പരാതി പയ്യന്നൂര്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...