ബസ് യാത്രയ്ക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എക്‌സൈസ് ഓഫിസര്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

വാളയാര്‍ : ബസ് യാത്രയ്ക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ക്കെതിരെ കേസെടുത്തു. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെ.എന്‍ പുതൂരില്‍ ഡിസ്റ്റലറീസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ജയപ്രകാശിന് (50) എതിരെയാണ് വാളയാര്‍ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തന്നെ പ്രതി ഒളിവില്‍ പോയി.

ബസ് യാത്രയ്ക്കിടെ അടുത്തു വന്നിരുന്ന ഇയാള്‍ ഉപദ്രവിച്ചെന്നും ബസില്‍ നിന്ന് ഇറങ്ങിയ ശേഷം പിന്തുടര്‍ന്നെങ്കിലും അടുത്തുള്ള ഹോട്ടലില്‍ കയറി രക്ഷപ്പെട്ടെന്നുമാണു കുട്ടി പോലീസിന് നല്‍കിയ മൊഴി. കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയനാക്കി. ഇയാള്‍ക്കെതിരെ സമായനായ പരാതികള്‍ നേരത്തേയും ഉയര്‍ന്നിരുന്നതായി പോലീസ് പറയുന്നു. ഒറ്റപ്പാലത്തും കൊല്ലത്തും സമാനമായ രണ്ട് സംഭവങ്ങളുണ്ടായെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസ് എടുത്തിരുന്നില്ലെന്ന് വാളയാര്‍ പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം ; എബിവിപി-എൻ.എസ്.യു പ്രവർത്തകർ...

0
മുംബൈ: പൂണെയിലെ കോളേജിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ്...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...