കൊച്ചി : മുന്‍ മിസ് കേരളയുള്‍പ്പെടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്ക് എതിരെ പോക്‌സോ കേസ് കൂടി. നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് കേസെടുത്തത്. റോയുടെ സുഹൃത്ത് സൈജു തങ്കച്ചനും മറ്റൊരു യുവതിക്കെതിരെയും പരാതിയുണ്ട്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം. ഫോര്‍ട്ട് കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.
കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ്
- Advertisment -
Recent News
- Advertisment -
Advertisment