മഞ്ചേശ്വരം: ജ്യേഷ്ഠത്തിയുടെ ഒത്താശയോടെ രണ്ട് സഹോദരിമാരെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ എട്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഒത്താശ ചെയ്തതിന് ജ്യേഷ്ഠത്തിക്കെതിരെയും കേസുണ്ട്.
മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. മണി പ്രതാപ്, മഞ്ചുശരത്, സുനില്‍, രാജേഷ്, നവീന്‍, രാജേന്ദ്രന്‍, വള്ളി, നന്ദേശ് എന്നിവര്‍ക്കെതിരെയാണ് കേസ്.
പീഡനത്തിന് ഇരയായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 29കാരിയായ ജ്യേഷ്ഠത്തിയുടെ ഒത്താശയോടെ ഇരുവരെയും പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
ഒരുമാസം മുമ്പ് സഹോദരിമാരായ മൂന്നുപേരെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. പോലീസ് അന്വേഷണത്തിനിടെ ഒരുവീട്ടിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത്.