ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയുടെ ശരീരത്ത് കയറിപ്പിടിച്ചു ; ഡോക്‌ടർ ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ്  കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല പുത്തൻചന്തയിലെ വീടിനോട് ചേർന്ന് കൺസൾട്ടിംഗ് നടത്തുന്ന ഡോക്ർ പി സുരേഷ് കുമാറാണ് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി.

ചെവി വേദനയെ തുടർന്ന് അമ്മയോടൊപ്പം ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. ചെവിക്കകത്തുള്ള പരിശോധനയെന്ന പേരിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഡോക്ടർ സ്പർശിച്ചതോടെ അസ്വസ്ഥയായ പെൺകുട്ടി ഡോക്ടറിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. ഇതോടെ മയത്തിൽ ഡോക്ടർ പെൺകുട്ടിയോട് സൗഹൃദപരമായി സംസാരിക്കുകയും സ്വകാര്യഭാഗം പെൺകുട്ടിയുടെ ശരീരത്തിൽ ഉരസുകയുമായിരുന്നു.

വീട്ടിൽ എത്തിയ ശേഷമായിരുന്നു പെൺകുട്ടി ഡോക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റം അമ്മയെ അറിയിച്ചത്. തുടർന്ന് ഏപ്രിൽ രണ്ടാം തീയതി പെൺകുട്ടി വർക്കല പോലീസിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഡോക്ടർ ഒളിവിൽ പോയി. ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ഡോക്ടറുടെ അതിക്രമം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ പോക്സോ നിയമ പ്രകാരമാണ് ഡോക്ടർക്കെതിരെ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...