ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം ; അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂർ : അമ്മയുടെ സുഹൃത്ത് പതിനാലുകാരിയെ ഒരു വർഷത്തോളം പീഡിപ്പിക്കുകയും ഗർഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞതായും പരാതി. ഓട്ടോ ഡ്രൈവറായ വിനയ് എന്ന യുവാവാണ് (22) പെൺകുട്ടിയെ അക്രമത്തിന് ഇരയാക്കിയത്. ബാംഗ്ലൂർ നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള മാഗഡിയിലാണ് സംഭവം.

എട്ടു മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ മുത്തശ്ശിയുടെ സംരക്ഷണയിലാണ്. യുവാവ് ഒരു വർഷത്തിലേറെയായി വീട്ടിൽ സ്ഥിരമായി വരാറുണ്ടെന്നും തന്നെ പല തവണ പീഡിപ്പിച്ചതായും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി പരാതിയിൽ പറയുന്നു. ഇയാളും അമ്മയും ചേർന്ന് പലപ്പോഴും മദ്യം കുടിക്കാൻ നിർബന്ധിക്കുമായിരുന്നുവെന്നും ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകിയെന്നും പെൺകുട്ടി പറയുന്നു.

മാസമുറ തെറ്റിയതിനുശേഷം സുഖമില്ലാതായപ്പോൾ അമ്മയോട് പറഞ്ഞെങ്കിലും മരുന്നുവാങ്ങി കഴിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഒടുവിൽ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവ് വീട്ടിൽ വരാതായെന്നും മുത്തശ്ശിയോട് കാര്യങ്ങൾ അറിയിച്ച ശേഷം തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.

നിലവിൽ മോഷണക്കേസിൽ ജയിലിലാണ് പ്രതി വിനയ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ വീഴ്ചയിൽ കൈകാലുകൾ പൊട്ടിയതിനാൽ കിടപ്പിലാണ്. ഭേദമായതിനുശേഷം അവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മയ്ക്കും യുവാവിനുമെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...