കുടുംബ വരുമാനമായ 3000 രൂപയും സംഭാവന നല്‍കി ഗണേശനും കുടുംബവും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ ആകെ മാസവരുമാനമായ 3000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി തിരുവല്ല പൊടിയാടി ലക്ഷ്മീഭവന്‍ വീട്ടില്‍ ഗണേശനും കുടുംബവും. മാനസിക വിഷമതകള്‍ അനുഭവിക്കുന്ന ഗണേശന് 1200 രൂപയാണ് സാമൂഹ്യ ക്ഷേമപെന്‍ഷനായി പ്രതിമാസം ലഭിക്കുന്നത്. ഇതിനൊപ്പം ഭിന്നശേഷിക്കാരിയായ മകള്‍ നീതു ഗണേശന് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ 1200 രൂപയും, ഇവരെ പരിചരിക്കുന്ന ഗൃഹനാഥ ഗീത ഗണേശന്റെ കൈവശമുണ്ടായിരുന്ന 600 രൂപയും ചേര്‍ത്ത് കുടുംബത്തിന്റെ ആകെ മാസ വരുമാനമായ 3000 രൂപയും ഇവര്‍ സംഭാവന നല്‍കി. സര്‍ക്കാര്‍ രണ്ടു തവണകളായി ആറു മാസത്തെ പെന്‍ഷന്‍ നല്‍കിയപ്പോള്‍ കുടുംബമായി എടുത്ത തീരുമാനമാണ്, ഒരു മാസത്തെ മുഴുവന്‍ വരുമാനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്നത്.

ഗീതാ ഗണേശില്‍ നിന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ തുക ഏറ്റുവാങ്ങി. നിര്‍ധനാവസ്ഥയിലും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ഗണേശന്റെ കുടുംബം നാടിന് മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനില്‍ കുമാര്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തംഗം ചന്ദ്രലേഖ എന്നിവര്‍ സന്നിഹിതരായിരുന്നു.

തിരുവല്ല നിയോജക മണ്ഡലത്തിലെ നിരവധി കുട്ടികള്‍ വിഷു കൈനീട്ടമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കുറ്റൂര്‍ വഞ്ചിമലയില്‍ നിരഞ്ജന, സായിലക്ഷ്മി, ആവണി, അമേയ എന്നീ കുട്ടികള്‍ അവര്‍ക്കു കിട്ടിയ വിഷുകൈനീട്ടം 5150 രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. കവിയൂരിലെ ശിവാനി, ആദര്‍ശ്, ആഷിക്, അനാമിക, നിതിന്‍, ദുര്‍ഗ, ആനിദേവ് എന്നീ കുട്ടികള്‍ വിഷുകൈനീട്ടമായി കിട്ടിയ 2000 രൂപ ദുരിതാശ്വാസനിധിയിലേക്കി നല്‍കി. കവിയൂരിലെ അമ്മ ബജറ്റ് ഹോട്ടലിന്റെ ഒരു ദിവസത്തെ വരുമാനം 3500 രൂപയും സംഭാവന നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....