വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നു വിദ്യാര്‍ഥിനി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ വര്‍ഷം ലഭിച്ച വിഷുകൈനീട്ടം സൂക്ഷിച്ചുവച്ചിരുന്ന മൂന്നാം ക്ലാസുകാരി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. അച്ഛനും അമ്മയ്ക്കും ഒപ്പം കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് വൈഗ പി. മനോജ് തുക കൈമാറി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കുരുന്നു വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിനെ അഭിനന്ദിച്ചിരുന്നു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മകള്‍ വൈഗ സ്വന്തം തീരുമാനപ്രകാരം തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന് അറിയിക്കുകയായിരുന്നെന്ന് അച്ഛന്‍ പി.എസ് മനോജ്കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിഷു കൈനീട്ടം ലഭിച്ച 1,290 രൂപയും ഈവര്‍ഷം കൈനീട്ടം ലഭിച്ച 150 രൂപയും ചേര്‍ത്ത് 1,440 രൂപയാണ് വൈഗ പി മനോജ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ലോക് ഡൗണായതിനാല്‍ വിഷുവിന് ബന്ധു വീടുകളില്‍ പോകാന്‍ കഴിയാത്തതു മൂലമാണ് ഈ വര്‍ഷത്തെ കൈനീട്ട തുക കുറഞ്ഞതെന്ന് കുഞ്ഞു വൈഗ പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെരുമ്പെട്ടി പുത്തന്‍പുരയില്‍ പി.എസ് മനോജ്കുമാറിന്റെയും ഭാര്യ വിദ്യ മനോജിന്റെയും ഏകമകളാണ് എട്ടു വയസുകാരി വൈഗ പി മനോജ്. ചുങ്കപ്പാറ ക്രിസ്തുരാജ ഇഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് വൈഗ പി മനോജ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....