ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ പോലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

നേ​മം: പ്രാ​വ​ച്ച​മ്പ​ല​ത്ത് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ഉ​റ​ങ്ങി​യ ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​ച്ച​ല്‍ മ​രു​ത​റ​ത്ത​ല ആ​യി​ല്യം​കാ​വ് റോ​ഡ് ചാ​ന​ല്‍​ക്ക​ര​വീ​ട്ടി​ല്‍ അ​ര്‍​ഷാ​ദി (24) നെ​യാ​ണ് നേ​മം പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്ന് മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. ലോ​റി ഡ്രൈ​വ​ര്‍ മേ​നം​കു​ളം സ്വ​ദേ​ശി ജോ​ണി​നെ പ്ര​തി​ക​ള്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചാ​ണ്​ മൊ​ബൈ​ല്‍ ഫോ​ണും 6700 രൂ​പ​യും ക​വ​ര്‍​ന്ന​ത്.

ഫോ​ര്‍​ട്ട് അ​സി​സ്റ്റ​ന്റ്​ ക​മീ​ഷ​ണ​ര്‍ ഷാ​ജി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​മം എ​സ്.​എ​ച്ച്‌.​ഒ ര​ഗീ​ഷ് കു​മാ​ര്‍, എ​സ്.​ഐ​ മാ​രാ​യ വി​പി​ന്‍, പ്ര​സാ​ദ്, സു​ബ്ര​മ​ണ്യ​ന്‍ പോ​റ്റി, വി​ജ​യ​ന്‍ എ.​എ​സ്.​ഐ മാ​രാ​യ പ​ത്മ​കു​മാ​ര്‍, ശ്രീ​കു​മാ​ര്‍, സി.​പി.​ഒ മാ​രാ​യ ഗി​രി, സ​ജു, ല​തീ​ഷ്, റെ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യ അ​ര്‍​ഷാ​ദ് നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ര​ണ്ടാം പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ​പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...