നാലുപാടും വലവിരിച്ച് പോലീസ് ; ബൈക്കിൽ രക്ഷപ്പെട്ട് അമൃത്പാൽ സിംഗ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനെതിരെ പഞ്ചാബ് പോലീസ് തിരച്ചിൽ നടത്തുന്ന വാരിസ് പഞ്ചാബ് ഡി തലവനും ഖാലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിംഗ് സഹായികൾക്കൊപ്പം ബൈക്കിൽ രക്ഷപ്പെട്ടു. നാലുപാടും വലവിരിച്ച് പോലീസ് കാത്തിരിക്കുന്നതിനിടയിലാണ് അമൃത്പാൽ രക്ഷപ്പെട്ടത്. മാധ്യമങ്ങൾക്ക് ലഭിച്ച ഒരു എക്സ്ക്ലൂസീവ് ഫോട്ടോയിലാണ് ഖാലിസ്ഥാൻ നേതാവ് പിങ്ക് തലപ്പാവ് ധരിച്ച് മുഖം മറച്ച് രക്ഷപ്പെടുന്നതായി കണ്ടത്. അമൃത്പാൽ നാഗൽ വസ്ത്രം മാറ്റി ഷർട്ടും പാന്റും ധരിച്ച് മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു.

അമൃത്പാൽ സിംഗിന്റെ വസ്ത്രങ്ങളും ഉപേക്ഷിച്ച കാറും തിങ്കളാഴ്ച കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന അതിർത്തി കടന്നിരിക്കാമെന്ന് നിഗമനത്തിലാണ് പഞ്ചാബ് പോലീസ്. ഇയാൾ മെഴ്‌സിഡസിൽ നിന്ന് ഇറങ്ങി ബ്രെസ്സയിൽ ഷാക്കോട്ടിലേക്ക് രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. ഇതിടെ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ അമൃത്പാൽ വസ്ത്രം മാറ്റി സഹായിയുടെ മോട്ടോർ ബൈക്കിൽ പഞ്ചാബിൽ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.

അമൃത്പാൽ സിംഗും അനുയായികളും ചേർന്ന് തന്റെ സഹായികളിലൊരാളെ മോചിപ്പിക്കുന്നതിനായി ആയുധങ്ങളുമായി പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ഒരു മാസത്തിന് ശേഷമാണ് പോലീസ് ഇയാൾക്കെതിരെ അന്വേഷണം ശക്തമാക്കിയത്. നിലവിലെ സംഭവ വികാസങ്ങൾക്ക് ഇടയിൽ അമൃത്പാലിന്റെ 100ൽ അധികം അനുയായികൾ അറസ്‌റ്റിലാവുകയും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. അമൃതപാൽ സിംഗ് മയക്കുമരുന്ന് പുനരധിവാസ കേന്ദ്രങ്ങളും ഗുരുദ്വാരയും മറയാക്കി ആയുധങ്ങൾ ശേഖരിക്കുകയും യുവാക്കളെ ചാവേർ ആക്രമണത്തിന് സജ്ജമാക്കുകയുമായിരുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഐഎസ്ഐ ബന്ധം
അമൃത്പാൽ സിംഗുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനാൽ പഞ്ചാബ് പോലീസ് ഐഎസ്‌ഐ ബന്ധവും ഇതിൽ പരിശോധിക്കുന്നുണ്ട്. ദേശീയ സുരക്ഷയ്‌ക്കോ പൊതു ക്രമസമാധാനത്തിനോ ഭീഷണിയായേക്കാവുന്ന ആരെയും തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന എൻഎസ്‌എ ചുമത്തിയ അഞ്ചുപേരിൽ അമൃത്പാലിന്റെ അമ്മാവൻ ഹർജിത് സിംഗും ഉൾപ്പെടുന്നു.

നിലവിൽ അസമിലെ ദിബ്രുഗഡിലുള്ള സെൻട്രൽ ജയിലിലാണ് ഹർജിത് സിംഗ് ഒഴികെയുള്ള നാല് പേരെ പാർപ്പിച്ചിരിക്കുന്നത്. ഹർജിത് സിംഗിനെയും ഇവിടേക്ക് മാറ്റുമെന്നാണ് അറിയിച്ചിട്ടുള്ളത്. തന്റെ ലൈസൻസുള്ള 32 ബോർ പിസ്‌റ്റളും, ഒന്നേകാൽ ലക്ഷം രൂപയും ഒരു മെഴ്‌സിഡസ് കാറിൽ ഹർജിത് സിംഗ് ഹാജരാക്കുന്നത് അന്ന് ചിത്രീകരിച്ച വീഡിയോയിൽ കാണാം.

എകെഎഫ് എന്നെഴുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും മറ്റ് ആയുധങ്ങളും പോലീസ് ഈ ഓപ്പറേഷനിൽ കണ്ടെടുത്തിരുന്നു. വാരിസ് പഞ്ചാബ് ഡിക്കെതിരായ നടപടിയിൽ ഇതുവരെ ആറ് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്യുകയും 114 പേരെ അറസ്‌റ്റ് ചെയ്യുകയും പത്ത് ആയുധങ്ങളും 430 വെടിയുണ്ടകളും പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിനൊപ്പം അമൃത്പാൽ സിംഗിന്റെ ഗ്രൂപ്പിന്റെ സാമ്പത്തിക ഉറവിടവും പരിശോധിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....