വർക്കലയിൽ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ചയാൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഹരിഹരപുരം കെടാകുളം കല്ലുവിള വീട്ടിൽ രാജേഷാണ് (48) അറസ്റ്റിലായത്. ഏപ്രിൽ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കെടാകുളം സ്വപ്നനിവാസിൽ രമാഭായി( 65),മകൾ സ്വപ്ന, രമാബായിയുടെ സഹോദരി ഗിരിജ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. രാജേഷും രമാഭായിയും തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നു. ഇവരുടെ വീട്ടിലേക്കുള്ള വഴിയിൽ രാജേഷ് പതിവായി കരിങ്കല്ല് കൊണ്ടിട്ട് വാഹനം വരുന്നതിന് തടസമുണ്ടാക്കിയിരുന്നതായും കുടുംബം പറയുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ രമാഭായിയുടെ ഭർത്താവ്, വീട്ടിലേക്കുള്ള വഴിയിൽ വന്നിറങ്ങിയിരുന്നു. ഇതിന് പിന്നാലെ രാജേഷ് അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.

ഇത് ചോദ്യം ചെയ്ത രമാഭായിയെയും കുടുംബത്തെയും രാജേഷും മകൻ മുത്തുവും ചേർന്ന് ആക്രമിച്ചെന്നായിരുന്നു പരാതി. പിന്നാലെ രാജേഷ് രമാഭായിയെ നിലത്ത് തള്ളിയിടുകയും കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതു തടയാനെത്തിയ രമാഭായിയുടെ മകൾക്കും സഹോദരിക്കും ആക്രമണത്തിൽ പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രമാഭായി ആശുപത്രിയിൽ ചികിത്സ തേടി. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾക്ക് തലയ്ക്കും കണ്ണിനും പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു. അയിരൂർ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...