എംഡിഎംഎ കേസിൽ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തത് വിദ​ഗ്ധമായ നീക്കത്തിനൊടുവിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എംഡിഎംഎ കേസിൽ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തത് വിദ​ഗ്ധമായ നീക്കത്തിനൊടുവിൽ. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), സത്യമോൾ (46) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നിൽ 3 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. അമ്മയും മകനും ഒന്നിച്ചാണ് പലപ്പോഴും മയക്കുമരുന്ന് വാങ്ങാൻ പോയിരുന്നത്. ജില്ലാ ലഹരി വിരുദ്ധ ടീം മാസങ്ങളായി ഇവരെ നിരീക്ഷിച്ച ശേഷമാണ് ഇവരെ മയക്കുമരുന്നുമായി പിടികൂടിയത്. വീട്ടിൽ വളർത്തു പട്ടികളും സി.സി.ടി.വി.യും ഉണ്ടായിരുന്നത് പലപ്പോഴും പോലീസിൻ്റെ നിരീക്ഷണം ഇവർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.

മാസത്തിൽ പലതവണ എറണാകുളം ഭാഗത്ത് പോയി ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് അമിത ലാഭമുണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ. ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4000-5000 രൂപയ്ക്കാണ് വിറ്റിരുന്നത്. സത്യമോൾ കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ വക്കീലായി ജോലി ചെയ്യുകയായിരുന്നു. കാറിൽ വക്കീലിന്റെ എംബ്ലം പതിച്ചാണ് പലപ്പോഴും പോലീസ് പരിശോധനയിൽ നിന്ന് ഇവർ രക്ഷപ്പെട്ടിരുന്നത്. ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ...

0
വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന്...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

0
കോയിപ്രം : സമൂഹത്തിന് കരുതലായി കുട്ടികൾ മാറണമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...

മുൻകാല പി.എസ്.സി നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണം : കേരള എൻ.ജി.ഒ അസോസിയേഷൻ

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന...