വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി രാജാക്കാട് വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും നാല് കിലോ കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഇടുക്കി കീരിത്തോട് ഇരമംഗലത്ത് സന്തോഷ്, കത്തിപ്പാറ കടുമ്പുകളത്തിൽ അശ്വിൻ സോമരാജ് എന്നിവരെയാണ് കഞ്ചാവുമായി രാജാക്കാട് പോലീസ് പിടികൂടിയത്. രാജാക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് കിലോയുടെ പൊതികളാക്കി കവറിൽ പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കി ബൈക്കിലാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇരുവരും കഞ്ചാവ് കച്ചവടം നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിനാൽ സന്തോഷിനെയും അശ്വിനെയും നിരീക്ഷിച്ചു വരികയായിരുന്നു.

രണ്ടാം തവണയാണ് കഞ്ചാവ് കടത്തുന്നതെന്നാണിവർ പോലീസിനോട് പറഞ്ഞത്. സന്തോഷിൻ്റെ ഭാര്യയുടെ സ്വർണം പണയം വെച്ചു കിട്ടിയ തുകയിൽ നിന്നും ഒരു ലക്ഷത്തി അയ്യായിരം രൂപ മുടക്കിയാണ് കഞ്ചാവ് വാങ്ങിയത്. കുത്തുങ്കൽ സ്വദേശിയുടെ പക്കൽ നിന്നാണ് വാങ്ങിയതെന്നാണ് പറഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഞ്ചാവ് ഉപയോഗിച്ചാണ് സന്തോഷും അശ്വിനും തമ്മിൽ പരിചയപ്പെട്ടത്. കടത്തിക്കൊടുത്താൽ 100 ഗ്രാം കഞ്ചാവ് പ്രതിഫലമായി അശ്വിന് ലഭിക്കും. ഇവർക്കാ ക‌ഞ്ചാവെത്തിച്ചു നൽകിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെ അടിമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...