പത്തനംതിട്ട കണ്ണങ്കരയില്‍ യാത്രക്കാര്‍ക്ക് തടസമായി പോലീസ് ബാരിക്കേഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കണ്ണങ്കരയില്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ തടസ്സമായിമാറുകയാണ് പോലീസ് സ്ഥാപിച്ച ബാരിക്കേഡ്. അബാന്‍ മേല്‍പ്പാലം നിര്‍മ്മാണം നടക്കുമ്പോള്‍ വാഹന നിയന്ത്രണത്തിന്റെ ഭാഗമായാണ് ബാരിക്കേഡ് സ്ഥാപിച്ചത്. എന്നാല്‍ നിയന്ത്രണം പിന്‍വലിച്ചിട്ടും ബാരിക്കേഡ് റോഡില്‍ ഉപേക്ഷിച്ച അവസ്ഥയിലാണ്. രാത്രിസമയങ്ങളില്‍ ശ്രദ്ധിക്കാതെ കടന്നുവന്നാല്‍ റോഡിലേക്ക് ഇറങ്ങി ഇരിക്കുന്ന ബാരിക്കേഡില്‍ ഇടിക്കുകയും അപകടം സംഭവിക്കുകയും ചെയ്യും.

മുമ്പ് പത്തനംതിട്ട കളക്ട്രേറ്റിന് മുന്നില്‍ സമരവുമായി ബന്ധപ്പെട്ട് പോലീസ് കൊണ്ടുവന്ന ബാരിക്കേഡുകളും നടപ്പാതയില്‍ ഉപേക്ഷിച്ചിരുന്നു. നഗരത്തില്‍ പലയിടത്തും പോലീസ് ബാരിക്കേഡുകള്‍ വഴിയില്‍ ഉപേക്ഷിച്ച് പോകുന്ന സംഭവങ്ങള്‍ പതിവായി മാറുകയാണ്. മുള്ള് വേലികള്‍ കൊണ്ട് നിര്‍മ്മിച്ച ബാരിക്കേഡിന്റെ ഭാഗങ്ങള്‍ യാത്രക്കാരുടെ ദേഹത്ത് കൊണ്ട് മുറിവേല്‍ക്കുന്ന സംഭവങ്ങളും അനവധിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....