പ്രിയദർശിനി ബസ് സമയം തെറ്റിച്ച് സർവീസ് നടത്തിയതിനെത്തുട‍ർന്ന് ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ച ‘കുട്ടിമാളു’ ബസുടമക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കെഎസ്ആർടിസി ബസിന് അടിയിൽ കിടന്ന് സ്വകാര്യ ബസുടമ പ്രതിഷേധിച്ച സ്വകാര്യ ഉടമക്കെതിരെ നടപടി. കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ അധിക്ഷേപിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന പരാതിയിലാണ് പോലീസ് തുടർനടപടികൾ ആരംഭിച്ചത്. കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സർവീസും പ്രദേശത്തെ സ്വകാര്യ ബസായ ‘കുട്ടിമാളു’വും തമ്മിലുള്ള സമയ തർക്കമാണ് വലിയ വാക്കുതർക്കത്തിലും അസാധാരണ സമരരീതിയിലും കലാശിച്ചത്. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കോട്ടയം ഡിപ്പോയിൽനിന്ന് കട്ടപ്പനയിലേക്ക് സർവീസ് നടത്തി തിരികെ കോട്ടയത്തേക്ക് വരികയായിരുന്ന RNC 923 ഓർഡിനറി ബസ് മേരികുളം ഭാഗത്തുവച്ച് തടഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ അധിക്ഷേപിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും സർവീസ് തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് ഉപ്പുതറ പൊലീസ് തുടർനടപടികൾ ആരംഭിച്ചത്.

ഉപ്പുതറയിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസ് ഓടേണ്ട കൃത്യം സമയത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് നടത്തിയതാണ് ഈ വലിയ വാക്കുതർക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചത്. തങ്ങളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തിയതോടെ ഗതികെട്ട സാഹചര്യത്തിലാണ് സർവ നിയന്ത്രണവും നഷ്ടപ്പെട്ട് സ്വകാര്യ ബസുടമ ഈ രീതിയിലുള്ള കടുത്ത സമരമുറയിലേക്ക് നീങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...