കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും അരികടത്തി ; ആനാട് പഞ്ചായത്തിലെ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ പോലീസ് കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ കമ്മ്യൂണിറ്റി കിച്ചണില്‍ മിച്ചംവന്ന അരി കടത്തിക്കൊണ്ട് പോയ നാല് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജില്ലയിലെ ആനാട് പഞ്ചായത്തിലെ നാല് കോണ്‍ഗ്രസ് അംഗങ്ങളാണ് നാടിന് നാണക്കേടായ ഈ സംഭവത്തിലെ പ്രതികള്‍. അംഗങ്ങളായ അക്ബര്‍ഷാ, വിജയരാജ്, പ്രഭ, സിന്ധു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അക്ബര്‍ഷായുടെ ഓമ്നി വാനിലും ഓട്ടോറിക്ഷകളിലുമാണ് അരി കടത്തിയതെന്ന് പോലീസ് പറഞ്ഞു. കടത്തിക്കൊണ്ടുപോയ രണ്ട് ചാക്ക് അരി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി.  ഇതോടെ സി.പി.എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു.

ലോക്ഡൗണിനെ തുര്‍ന്ന് ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനാണ് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചത്. നെടുമങ്ങാട്ടെ കമ്യൂണിറ്റി കിച്ചണില്‍ നിന്ന് 37 ചാക്ക് അരിയും മറ്റ് സാധനങ്ങളും പഞ്ചായത്തംഗങ്ങള്‍ വീടുകളിലേക്ക് കടത്തിയെന്നാണ് പരാതി. ഇതോടെയാണ് ഇവര്‍ക്കും സാധനം കടത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുമെതിരെ കേസ് എടുത്തതെന്ന് പോലീസ് പറഞ്ഞു. ആനാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന അരിയും സാധനങ്ങളുമാണ് വ്യാഴാഴ്ച ഉച്ചയോടെ കടത്തിയത്. സ്‌കൂള്‍ അധികൃതര്‍ പോലും ഇക്കാര്യം അറിഞ്ഞില്ല.

സ്‌കൂളിലെ പമ്പ് സെറ്റ് സൂക്ഷിച്ചിരുന്ന മുറിയിലാണ് അരിയും പയറും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അക്ബര്‍ഷാ എന്ന പഞ്ചായത്ത് അംഗം പമ്പ് സെറ്റിന് തകരാറുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ശേഷമാണ് മറ്റുള്ളവരെ കൂട്ടി വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഹെഡ്മിസ്ട്രസ് നാട്ടുകാരെയും പി.ടി.എ ഭാരവാഹികളെയും വിവരം അറിയിച്ചു. അതോടെ ഇവരുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ അരി കടത്താനുപയോഗിച്ച ഓട്ടോറിക്ഷ തടഞ്ഞു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ 58 ചാക്ക് അരിയില്‍ 21 ചാക്കേ കണ്ടെത്താനായുള്ളൂ. ബാക്കിയുള്ളവയാണ് കടത്തിയത്.

സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിയിരുന്നത്. അതിനാല്‍ കിച്ചണ്‍ നിര്‍ത്തിയപ്പോള്‍ മിച്ചം വന്ന സാധനങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കുകയായിരുന്നു. ഇവ സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്ന് കാട്ടി സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതി അപേക്ഷ അംഗീകരിച്ചില്ല. തുടര്‍ന്നാണ് സാധനങ്ങള്‍ കടത്തിയതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വലിയമല സിഐയും നെടുമങ്ങാട് എസ്‌ഐയും സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ കേസ് എടുത്തു. എല്‍ഡിഎഫ് അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...