നിലമേലില്‍ രണ്ടുപേര്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന ആരോപണത്തിന് പിന്നാലെ വിഴിഞ്ഞത്തെ ഹോട്ടല്‍ പോലീസ് പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം നിലമേലില്‍ രണ്ടുപേര്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന ആരോപണത്തിന് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടല്‍ പോലീസ് പൂട്ടിച്ചു. ഹോട്ടലില്‍ നിന്ന് മീന്‍ വിഭവം കഴിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും ശരീരം തളര്‍ന്നുപോയതെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. കൊല്ലം സ്വദേശികളായ റഷീദ ബീവിയും ഷാജിയുമാണ് മരിച്ചത്. റഷീദയുടെ മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഗുരുതരാവസ്ഥയിലുള്ള സജിമോളെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ആറ് പേര്‍ ഒരുമിച്ചാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റ് മൂന്നുപേര്‍ക്കും കുഴപ്പമില്ലെങ്കിലും മീന്‍ വിഭവം കഴിച്ചയുടന്‍ മൂന്ന് പേര്‍ തളര്‍ന്നുവീഴുകയായിരുന്നു. മീന്‍മുട്ടയും കണവത്തോരനും കൊഞ്ചും ഉള്‍പ്പെടെയുള്ള കറികളാണ് ഇവര്‍ കഴിച്ചത്. റഷീദ ബീവി പ്ലാച്ചിയോട് ചായക്കടയും ഷാജിയും സജിമോളും ചേര്‍ന്ന് നിലമേല്‍ വൈദ്യശാല മുക്കില്‍ ചായക്കടയും നടത്തി വരികയായിരുന്നു.

ഇന്നലെയാണ് കുടുംബം വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. മീന്‍ വിഭവം കഴിച്ചതിന് പിന്നാലെ ആദ്യം റഷീദ ബീവിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ മകള്‍ക്കും തുടര്‍ന്ന് മരുമകനും പ്രശ്‌നങ്ങളുള്ളതായി പറയുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്. ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഭക്ഷ്യവിഷബാധ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നെന്ന് സ്ഥിരീകരിക്കാനാകൂ. റഷീദയും കുടുംബവും ഭക്ഷണം കഴിച്ച ഞായറാഴ്ച ദിവസം അഞ്ഞൂറിലേറെ പേര്‍ ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും മറ്റാര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം. പോലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ഹോട്ടല്‍ താത്ക്കാലികമായി പൂട്ടിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...