വളാഞ്ചേരിയില്‍ നിന്നു കാണാതായ ഏഴു വയസ്സുകാരനെ കൊടുങ്ങല്ലൂരില്‍ നിന്നും കണ്ടെത്തി ; അയല്‍വാസി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം വളാഞ്ചേരിയില്‍ നിന്നു കാണാതായ ഏഴു വയസ്സുകാരനെ കൊടുങ്ങല്ലൂരില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 19 കാരന്‍ ഷിനാസിനെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി മുന്നാക്കല്‍ എംആര്‍ അപ്പാര്‍ട്ടമെന്റിലെ താമസക്കാരായ നവാസ് – അഫീല ദമ്പതികളുടെ മകനായ മുഹമ്മദ് ഹര്‍ഹാനെയാണ് കഴിഞ്ഞ ദിവസം രാവിലെ കൊടുങ്ങല്ലൂരില്‍ നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഷിനാസ് അയല്‍വീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളോടുള്ള വൈരാഗ്യം മൂലമാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് പറയുന്നത്.

അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷിനാസിനെ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തിയത്. ഷിനാസും ഇതേ അപ്പാര്‍ട്ടമെന്റിലെ താമസക്കാരനായിരുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇയാളെ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കുന്നതില്‍ കുട്ടിയുടെ മാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് സംശയിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...