അടൂർ ഇളമണ്ണൂരിൽ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂർ ഇളമണ്ണൂരിൽ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്. മദ്യലഹരിയിൽ വാഹനമോടിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാരുടെ സഹായത്തോടെ പുനലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ഇളമണ്ണൂർ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാൻ നടന്നു പോവുകയായിരുന്ന ഭക്തർക്ക് നേരെയാണ് മരണപ്പാച്ചിലുമായി കാർ എത്തിയത്. ഇളമണ്ണൂർ കുന്നുവിള കിഴക്കേതിൽ ഉഷ എന്ന അമ്പത്തിനാലുകാരിയുടെ ജീവൻ കവർന്നത് മദ്യപസംഘത്തിന്റെ അമിത വേഗതയായിരുന്നു.

ഉഷയ്ക്കൊപ്പമുണ്ടായിരുന്ന ശാന്തയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന കൊച്ചുബാലൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടം നടന്ന ഉടനെ വാഹനം നിർത്താതെ പത്തനാപുരം ഭാഗത്തേക്ക് ഓടിച്ചുപോയി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പുനലൂരിൽ വെച്ചാണ് മൂന്ന് പ്രതികളെയും പോലീസ് വലയിലാക്കിയത്. കാർ ഓടിച്ചിരുന്ന മധുര സ്വദേശി സൂര്യ, ഒപ്പമുണ്ടായിരുന്ന ശക്തി, സതീഷ് എന്നിവർ വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ തൂഫാന്‍ : കേസുകളുടെ എണ്ണം 10036 ആയി ഇതുവരെ അറസ്റ്റിലായത് 10844 പേര്‍

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ...

എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ്...

0
തിരുവനന്തപുരം: എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം...

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി...

0
കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ...

ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രാധന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് കെ സുരേന്ദ്രൻ

0
കോഴിക്കോട്: ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രാധന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് ബിജെപി മുൻ...