പോലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി. വിവരം അറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോ​ഗസ്ഥർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. ആറ് ബൈക്കുകളിൽ നിന്ന് പെട്രോളും രണ്ട് ഹെൽമെറ്റുമാണ് മോഷണം പോയത്.

പ്രതികളെ കണ്ടെത്താൻ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. ഇന്നലെ പുലർച്ചെ 1.30യോടെയാണ് സംഭവം നടന്നത്. കോളേജിലെ കുത്തുകേസിനെ തുടർന്ന് സുരക്ഷയ്ക്കിട്ടിരുന്ന പോലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്ന് രണ്ട് പേർ പെട്രോൾ മാറ്റുന്നത് കണ്ട വഴിയാത്രക്കാർ കൺട്രോൾ റൂമിൽ വിവരം അറിച്ചു. പിന്നീട് പോലീസ് വരുന്നത് കണ്ട് ഇവർ ഓടി രക്ഷപെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...