ജഫ്രബാദിലെ ഉപരോധസമരം : രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു , ഡൽഹി കനത്ത സുരക്ഷയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകൾ അടച്ചു. ജഫ്രബാദ്, മൗജ്പൂർ ബാബർപൂർ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ജഫ്രബാദിൽ നടക്കുന്ന ഷഹീൻബാഗ് മോഡൽ ഉപരോധസമരം രണ്ടാം ദിവസത്തിലും തുടരുകയാണ്. ജഫ്രബാദ് മെട്രോ സ്റ്റേഷനു സമീപം പ്രധാനപാത ഉപരോധിച്ചാണ് സമരം. ഇന്നലെ വൈകുന്നേരം സമരത്തിനിടെ സംഘർഷമുണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷ വലയത്തിലാണ് പ്രദേശം. കൂടുതൽ പോലീസ്  വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സിഎഎ അനുകൂലികളും സമരക്കാരും തമ്മിലാണ് കല്ലേറുണ്ടായത്.

ഇരുവിഭാഗത്തെയും പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രകോപനം ഉണ്ടാക്കരുത് എന്ന ഇരു വിഭാഗത്തോടും പോലീസ് അഭ്യർത്ഥിച്ചു. ജഫ്രബാദിന് പിന്നാലെ സീലംപൂരിലും,ചാന്ദ്ബാഗിലും സമരം ശക്തമായിട്ടുണ്ട്. കൂടാതെ ഇന്നലെ അലിഗഢിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ് ബന്ധം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദർശനം കണക്കിലെടുത്ത് കൂടുതൽ ജാഗ്രതയിലാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...