മഹാരാഷ്ട്രയിലെ എറ്റപ്പള്ളിയിലെ വനമേഖലയില്‍13 മാവോയിസ്റ്റുകളെ പോലീസ് വധിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബയ് : മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിലെ എറ്റപ്പള്ളിയിലെ വനമേഖലയില്‍ നക്സലുകളും സുരക്ഷാ സേനയും തമ്മില്‍ വെടിവെയ്പ്പ്. ഏറ്റുമുട്ടലില്‍ 13 നക്സലുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മുംബയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്ന ഗാഡ്ചിരോലിയിലെ വനമേഖല.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് മഹാരാഷ്ട്ര പോലീസും നക്സലും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. എട്ടപ്പള്ളിയിലെ പെയ്ഡികോട്ട്മി വനത്തില്‍ നക്സലുകള്‍ കൂടിക്കാഴ്ചയ്ക്കായി ഒത്തുകൂടുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സി 60 കമാന്‍ഡോകള്‍ അടങ്ങുന്ന സംഘം തിരച്ചിലിനായി പുറപ്പെട്ടത്. വനത്തില്‍ പോലീസിനെ കണ്ടതോടെ നക്സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സി 60 കമാന്‍ഡോകള്‍ തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു

നക്സലുകളും സുരക്ഷാ സേനയും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ഗാഡ്ചിരോലി ഗോണ്ടിയ റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) സന്ദീപ് പാട്ടീല്‍ സ്ഥിരീകരിച്ചു. ആക്രമണത്തിനിടെ ചിതറിയോടിയ നക്സലുകളെ തേടി പോലീസ് വനത്തില്‍ തിരച്ചില്‍ നടത്തുകയാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്സലുകളില്‍ ചില മുതിര്‍ന്ന കേഡര്‍മാരും ഉണ്ടെന്ന് സംശയിക്കുന്നു. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് നക്സലുകള്‍ കൊല്ലപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...