ഭാര്യയെ കുത്തി വീഴ്‌ത്തിയ ശേഷം രക്ഷപെട്ട ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: പിരിഞ്ഞു താമസിച്ചിരുന്ന ഭാര്യയെ കുത്തി വീഴ്‌ത്തിയ ശേഷം രക്ഷപെട്ട ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നെല്ലിമറ്റം കുറുങ്കുളം നെടുമ്ബാറ സ്വദേശി മോളയില്‍ അശോകനെ കണ്ടെത്തുന്നതിനാണ് ഊന്നുകല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. രണ്ട് ദിവസം മുമ്ബാണ് സംഭവം. രാവിലെ 8 മണിയോടുത്ത് കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം റോഡില്‍ വച്ച്‌ പിന്നില്‍ നിന്നുമാണ് അശോകന്‍ ഭാര്യ ജോബിയെ ഉളികൊണ്ട് കുത്തിയത്. സംഭവത്തില്‍ ഊന്നുകല്‍ പൊലീസ് അശോകനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

കുത്തേറ്റ് ജോബി അവശയായി വീഴുന്നതിനിടയില്‍ സ്ഥലത്തുനിന്നും സ്‌കൂട്ടറില്‍ രക്ഷപെട്ട് ഇയാളെ കണ്ടെത്താന്‍ ഉടന്‍ പൊലീസ് ഊജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. അകാരണമായി സംശയിക്കുന്നത് പതിവായതോടെ ജോബി ഇയാളില്‍ നി്ന്ന് അകന്ന് താമസിക്കുകയായിരുന്നു. ജോബിക്കൊപ്പമാണ് മക്കളും കഴിഞ്ഞിരുന്നത്. സംഭവദിവസം ജോലിക്ക് പോകാന്‍ തയ്യാറായി റോഡിലെത്തിയ ജോബി ,വാഹനം കാത്തുനില്‍ക്കെയാണ് അശോകന്‍ ആക്രമിച്ചത്.കുത്തേറ്റ് അവശയായി വീണ ജെബിയെ കൂടെയുണ്ടായിരുന്ന ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമാതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിക്കഴിയുന്ന ജോബി അപകടനില തരണം ചെയ്തെന്നാണ് സൂചന. ഇവരുടേത് പ്രേമ വിവാഹമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...