റായ്പൂര്‍: ചത്തീസ്ഗഢില്‍ രണ്ട് വയസുകാരിയെ സിഗരറ്റ് കൊണ്ട് പൊളളിച്ച പോലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ബാലോഡ് ജില്ലയിലാണ് നാടിനെ നടക്കുന്ന സംഭവമുണ്ടായത്. പപ്പായെന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനായിരുന്നു പോലീസ് കോണ്‍സ്റ്റബിളായ അവിനാശ് റായ് കുട്ടിയെ സിഗരറ്റ് കൊണ്ട് പൊളളിച്ചത്.
ശനിയാഴ്ച രാത്രി ഭിലായിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് അവിനാശിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സുപ്രണ്ട് ജിതേന്ദ്ര സിങ് മീന പറഞ്ഞു. ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം അറിയിച്ചു.
നാടോടി ഗായികയായ കുട്ടിയുടെ അമ്മ അവിനാശില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി ഇയാള്‍ പണം തിരികെ ചോദിച്ചു. പിന്നീട് രണ്ടുവയസുള്ള പെണ്‍കുട്ടിയോട് പപ്പ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടി അത് ചെയ്യാതിരുന്നതോടെ മര്‍ദിക്കുകയും സിഗരറ്റ് കൊണ്ട് മുഖത്തും വയറിലും കാലിലും പൊള്ളിക്കുകയുമായിരുന്നു. പിന്നീട് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു.