വിവാഹം പ്രമാണിച്ച് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : കൊഴിഞ്ഞ് പോയിടത്ത് മുടി മാറ്റിവെക്കുന്ന ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ് ചെയ്തതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഭോപ്പാലിലെ ബിഹാര്‍ സ്‌പെഷ്യല്‍ ആംഡ് പോലീസ് ഉദ്യോഗസ്ഥന്‍ മനോരഞ്ജന്‍ പാസ്വാന്‍ (28) ആണ് മരിച്ചത്. വിവാഹം പ്രമാണിച്ച്‌ മുടി ശരിയാക്കാനായാണ് ഇയാള്‍ ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ് ചെയ്തത്.

മേയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹം അടുക്കുന്നതോടെ തലയുടെ മുന്‍ഭാഗത്ത് മുടി നഷ്ടപ്പെട്ടിടത്ത് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച്‌ 9നാണ് മുടി മാറ്റിവെച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. എന്നാല്‍ രാത്രിയില്‍ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെടുകയും ഇതേ തുടര്‍ന്ന് മനോരഞ്ജനെ ഉടന്‍ ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ് ആന്‍ഡ് സ്കിന്‍ കെയര്‍ സെന്ററില്‍ എത്തിക്കുകയും ചെയ്തു.

ഗുരുതരാവസ്ഥ കണ്ട് സ്കിന്‍ കെയര്‍ സെന്റര്‍ അദ്ദേഹത്തെ റൂബന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പട്‌നയിലെ ബോറിംഗ് റോഡിലുള്ള ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ് ആന്‍ഡ് സ്കിന്‍ കെയര്‍ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ. ഡൗണ്‍ പേയ്‌മെന്റായി മനോരഞ്ജന്‍ 11,767 രൂപ നല്‍കി . പ്രതിമാസം 4000 രൂപ ഇഎംഐയായും നല്‍കണമായിരുന്നു. സംഭവത്തില്‍ എസ്കെ പുരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കിന്‍ കെയര്‍ സെന്റര്‍ നടത്തിപ്പുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനോരഞ്ജന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...