കൊച്ചി : പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം.
കൊച്ചി മെട്രോ സിഐ അനന്ത് ലാലിനും വയനാട് മേപ്പാടി എസ്ഐ വിപിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അനന്ത് ലാലിന് ലഭിച്ചത് ഒരുലക്ഷം രൂപ, വിപിന്‍ കൈപ്പറ്റിയത് 1,70,000 രൂപ. മോന്സണ് മാവുങ്കലിന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്ന് ഇരുവരുടേയും അക്കൗണ്ടില്‍ പണം എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ തുക കടമായി വാങ്ങിയതായാണ് ഇവര്‍ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി.
മോന്സന് മാവുങ്കലില്‍നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി ; പോലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
RECENT NEWS
Advertisment