കുന്നംകുളത്ത് രണ്ട് സ്ത്രീകളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം: തൃശ്സൂരിൽ കുന്നംകുളത്ത് ലോഡ്ജിൽ മയക്കുമരുന്ന് വേട്ട. രണ്ടു സ്ത്രീകളടക്കം നാലുപേരെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാ‍ഡും കുന്നംകുളം പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെത്തിയത്. കൂറ്റനാട് സ്വദേശികളായ ഷഫീക്ക് (32), അനസ് (26), ആലപ്പുഴ ആർത്തുങ്കൽ സ്വദേശിനി ഷെറിൻ (29), കൊല്ലം സ്വദേശി സുരഭി (23) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.

പ്രദേശത്തെ സ്കൂള്‍ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ മയക്കുമരുന്നെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസത്തോളമായി കുന്നംകുളത്തെ വിവധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇവർക്ക് എംഡിഎംഎ എത്തിച്ച മയക്കുമരുന്ന് കണ്ണികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം – വെള്ളം കയറിയ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും 10,000 രൂപ സെപ്റ്റംബര്‍ അഞ്ച്...

0
പത്തനംതിട്ട : ജില്ലയിലെ മഴക്കെടുതി ധനസഹായ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂ...

കളക്ടറേറ്റില്‍ നവീകരിച്ച പൊതുജന പരാതി പരിഹാര സെല്‍ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കളക്ടറേറ്റിലെ നവീകരിച്ച ഫ്രണ്ട് ഓഫീസും പൊതുജന പരാതി പരിഹാര...

ദുരന്ത നിവാരണ പുനരുദ്ധാരണം നിരീക്ഷിക്കാന്‍ റിട്രാക്ക് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്തനിവാരണ അതോറിറ്റി

0
പത്തനംതിട്ട : വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്ന് ജില്ലയില്‍ തകര്‍ച്ച...

സിസ്റ്റം വര്‍ക്കായി – കുമ്പഴയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു – എം.എല്‍.എ...

0
കുമ്പഴ : സ്ഥിരം അപകട മേഖലയായിരുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന...