രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയിൽ പരാതിക്കാരനായ എഎച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്. മാധ്യമങ്ങളിൽ വന്ന ഓഡിയോ, അടക്കമുള്ള വിവരങ്ങൾ പോലീസിന് നൽകി. ഇത് പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചതായി എ.എച്ച് ഹഫീസ് പറഞ്ഞു. ബിഎൻഎസ് നിയമപ്രകാരം കേസെടുക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എ.എച്ച് ഹഫീസ് പറഞ്ഞു. പ്രഥമ വിവര റിപ്പോർട്ട് എന്ന നിലയിൽ തന്നെയാണ് മൊഴി രേഖപ്പെടുത്തിയതെന്നും കേസെടുക്കുമോ എന്ന കാര്യം അറിയില്ലെന്നും എ.എച്ച് ഹഫീസ് വ്യക്തമാക്കി.

വധഭീഷണി നടത്തുകയും ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഹഫീസ് പോലീസിൽ പരാതി നൽകിയിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ സ്പീക്കർക്കും എഎച്ച് ഹഫീസ് പരാതി നൽകിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന് വന്നിട്ടുള്ള സദാചാരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നിയമസഭയുടെ എത്തിക്സ് കമ്മറ്റിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പരാതി.നിയമനടപടികൾ കൈകൊണ്ട് നാട്ടിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...