എല്ലാ ഭക്ഷ്യ വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും വില കുറയാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: എല്ലാ ഭക്ഷ്യ വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും വില അടുത്തയാഴ്ച കുറയാൻ സാധ്യത. സിമൻ്റ് വില കുറയ്ക്കുന്നതും അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചർച്ച ചെയ്യും. ലൈഫ് ഇൻഷുറൻസിനും മെഡിക്കൽ ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയാനും സാധ്യതയുണ്ട്. ദീപാവലിക്ക് മുമ്പ് ജിഎസ്ടി നിരക്കുകളിൽ വൻ ഇളവ് പ്രതീക്ഷിക്കാം എന്നാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രഖ്യാപിച്ചത്. ജിഎസ്ടിയിലെ അനിശ്ചിതത്വം ഉത്സവ വിപണിയെ ബാധിച്ചു എന്നാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്. ഉപഭോക്താക്കൾ വിലക്കുറവിനായി കാത്തിരിക്കുന്ന സാഹചര്യം ഈ സമയത്ത് വിപണിയെ ബാധിക്കും. അതിനാൽ ജിഎസ്ടി നിരക്കുകൾ 5, 18 എന്നീ രണ്ട് സ്ലാബുകളിലായി ചുരുക്കാനുള്ള നിർദ്ദേശം സെപ്തംബർ 3,4 തീയതികളിൽ നടക്കുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും. നിരക്കുകളിലെ മാറ്റം അടുത്തയാഴ്ച തന്നെ പ്രഖ്യാപിക്കാനാണ് ആലോചന. നിലവിൽ ഭക്ഷ്യ ധാന്യങ്ങൾക്ക് ജിഎസ്ടി ഇല്ല. പാക്കറ്റിലാക്കിയ ഭക്ഷണ സാമഗ്രികൾക്ക്  അഞ്ച് ശതമാനവും 12 ശതമാനവും ജിഎസ്ടി ഈടാക്കുന്നുണ്ട്. ഇവയെല്ലാം അഞ്ച് ശതമാനമാക്കി ഏകീകരിച്ചേക്കും. തുണിത്തരങ്ങൾക്ക് പല സ്ലാബിലാണ് ജിഎസ്ടി നിലവിൽ ഈടാക്കുന്നത്. 1000 രൂപയ്ക്ക് മുകളിലാണ് വിലയെങ്കിൽ 12 ശതമാനമാണ് ജിഎസ്ടി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ ഭീതി പരത്തി ‘ഡോൾഫിന്‍’ : പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത ; തായ്‌വാനിൽ 1,300...

0
ബെയ്ജിങ് : ഭീതി പരത്തി വീശിയടിക്കുന്ന ഡോൾഫിൻ ചുഴലിക്കാറ്റ് ജപ്പാനും കടന്ന്...

വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭാര്യ അസ്വാഭാവികമായി മരിച്ചാലും സ്ത്രീധനപീഡനത്തിൽ കേസെടുക്കാമെന്ന് കോടതി

0
അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ...

പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്ന് വീണാ ജോർജ്

0
തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ...

ചരിത്ര നേട്ടവുമായി ബസന്തും ഷാഹ്‌നവാസ് ഖാനും ; ഹൈജമ്പിൽ വെള്ളിയും ലോങ് ജമ്പിൽ വെങ്കലവും

0
യൂജിൻ (യുഎസ്എ) : ലോക അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി...