കുട്ടികൾ തമ്മിലുണ്ടായ നിസ്സാര തർക്കത്തെച്ചൊല്ലി മുതിർന്നവർ തമ്മിൽ കയ്യാങ്കളി ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

വർക്കല: കുട്ടികൾ തമ്മിലുണ്ടായ നിസ്സാര തർക്കത്തെച്ചൊല്ലി മുതിർന്നവർ തമ്മിൽ കയ്യാങ്കളി. വർക്കലയിൽ യുവതിയെയും മകനെയും അയൽവാസികളായ ദമ്പതികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശിനി ഷൈഫയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ റജീനയ്ക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് ഷൈഫയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ: കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് അയൽവാസികളായ റജീനയും ഭർത്താവും ചേർന്ന് ഷൈഫയെയും മകനെയും ആക്രമിച്ചത്.

തർക്കം രൂക്ഷമായതോടെ റജീനയുടെ ഭർത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയതായും പരാതിയിൽ ആരോപിക്കുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഷൈഫ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ഷൈഫ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസികൾ തമ്മിലുള്ള ചെറിയ തർക്കം വധശ്രമത്തിന് സമാനമായ ആക്രമണത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...