ഇറാന് ആയുധങ്ങൾ കൈമാറിയാൽ ചൈനയ്ക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : ചൈനയ്ക്കെതിരെ തീരുവ ഭീഷണിയുമായി ട്രംപ്. ഇറാന് ആയുധങ്ങൾ കൈമാറുകയാണെങ്കിൽ ചൈനയ്ക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപ്. പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന് നൽകാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി. “ചൈന അങ്ങനെ ചെയ്താൽ ചൈനയ്ക്ക് വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും”ട്രംപ് കൂട്ടിച്ചേർത്തു. എണ്ണവ്യാപാരത്തിൽ ഇറാനെ‌ ആശ്രയിക്കുന്നത് ചൈന നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനേക്കാൾ കുറഞ്ഞ വിലയ്ക്ക് ചൈനയ്ക്ക് യുഎസിൽ നിന്നും വെനിസ്വേലയിൽ നിന്നും എണ്ണ വാങ്ങാമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. വെടിനിർത്തൽ സാഹചര്യം ഇറാൻ ആയുധങ്ങൾ ശേഖരിക്കാനായി ഉപയോഗിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

എന്നാൽ ട്രംപിന്റെ വാദം നിഷേധിച്ച് ചൈന രം​ഗത്തെത്തി. സംഘർഷത്തിലെ ഒരു കക്ഷിക്കും ചൈന ഒരിക്കലും ആയുധങ്ങൾ നൽകിയിട്ടില്ലെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസിയുടെ വക്താവ് പ്രതികരിച്ചു. അടുത്ത മാസം ചൈന സന്ദർശിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സുരക്ഷയുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളെന്നും ട്രംപ് വ്യക്തമാക്കി.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...