കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമം ; യുവാവിനെ രക്ഷപെടുത്തി കൊട്ടാരക്കര പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ മരണക്കുരുക്കിൽ നിന്ന് രക്ഷപെടുത്തി കൊട്ടാരക്കര പോലീസ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കൊട്ടാരക്കരയിലാണ് സംഭവം. 40 കാരന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന അടിയന്തര സന്ദേശം പോലീസിന് ലഭിച്ചു. പിന്നാലെ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തുകയായിരുന്നു. മിന്നൽ വേഗത്തിൽ സ്ഥലത്തെത്തിയ പോലീസ് കതക് ചവിട്ടി തുറന്നു. മരിക്കാനായി കയറുമായി മുറിയില്‍ കയറി, കഴുത്തില്‍ കുരുക്കിട്ട യുവാവ് കയറിൽ തൂങ്ങിപ്പിടയുന്നതാണ് പോലീസ് കണ്ടത്.

പോലീസുദ്യോഗസ്ഥർ സെക്കന്റുകള്‍ക്കുള്ളില്‍ യുവാവിനെ ഉയര്‍ത്തിപ്പിടിച്ച് കഴുത്തിലെ കുരുക്ക് അഴിച്ച് വീടിന് പുറത്തെത്തിച്ചു.ഒട്ടും വൈകാത പോലീസ് വാഹനത്തിൽ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു. കൊട്ടാരക്കര എസ്‌ഐ പങ്കജ് കൃഷ്ണ, സിപിഒ കിരണ്‍ എന്നിവരാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. യുവാവിന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും കൗൺസിലിംഗ് നൽകുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...