വീണാ ജോര്‍ജിനെതിരായ കണ്ണൂരിലെ കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കണ്ണൂരിലെ കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആയുധം കൊണ്ട് മന്ത്രിയെ ആക്രമിച്ചുവെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും താന്‍ കാണുമ്പോള്‍ മന്ത്രി അവശയായിരുന്നെന്നും സ്പീക്കര്‍ പ്രതികരിച്ചു. സഭാംഗം അവശയായി പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേഭാരതില്‍ കയറി പോകാന്‍ തനിക്ക് കഴിയുമായിരുന്നില്ലെന്നും വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്‌യു പെണ്‍കുട്ടികള്‍ സമരത്തിന് വന്നില്ലെന്നും സ്പീക്കര്‍ ചോദിച്ചു. ‘സഭാംഗം അവശയായി പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേഭാരതില്‍ കയറിപ്പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല.

ഞാന്‍ കാണുമ്പോള്‍ ആരോഗ്യമന്ത്രി അവശയായിരുന്നു. ആയുധം കൊണ്ട് അവരെ ആക്രമിച്ചുവെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്‌യു പെണ്‍കുട്ടികല്‍ സമരത്തിന് വന്നില്ല. അവര്‍ക്ക് പെണ്‍കുട്ടികളില്ലേ? സമരത്തില്‍ പങ്കെടുക്കുമ്പോള്‍ ജയിലില്‍ കിടക്കേണ്ടിവരും. ജയിലില്‍ കിടത്തിയത് എന്തോ വലിയ അപരാധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യത്തില്‍ സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്യും’. സ്പീക്കര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...