പോലീസ് സ്റ്റേഷനിലെത്തിയ കാട്ടാനയെ തുരത്താൻ പോലീസ് ഉപയോഗിച്ചത് ജീപ്പിന്റെ സൈറൺ

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി : രാത്രി പോലീസ് സ്റ്റേഷനിലെത്തിയ കാട്ടാനയെ തുരത്താൻ പോലീസ് ഉപയോഗിച്ചത് ജീപ്പിന്റെ സൈറൺ. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലാണ് കാട്ടാനയെത്തിയത്. ഇന്നലെ രാത്രി 10 നാണ് കാട്ടാന സ്റ്റേഷന് മുന്നിലെത്തിയത്. വളപ്പിൽ നിന്ന തെങ്ങിൽ നിന്ന് പട്ട വലിച്ചു തിന്ന ശേഷവും സ്റ്റേഷന്റെ മുന്നിൽ തന്നെ ആന നിന്നതോടെ പോലീസ് സൈറൺ മുഴക്കുകയായിരുന്നു. വനമേഖലയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യം പതിവാണ്. അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ കാട്ടുകൊമ്പൻ കബാലിയുടെ ശല്യം പതിവാണ്. റോഡിലേക്ക് മരങ്ങൾ മറിച്ചിട്ടും റോഡിൽ നിന്ന് തീറ്റയെടുത്തും ചിലസമയങ്ങളിൽ വാഹനങ്ങൾക്ക് നേരെ ചീറിയടുത്തുമാണ് കബാലിയുടെ ശല്യപ്പെടുത്തൽ. അടുത്തിടെ രോഗിയുമായി പോയ ആംബുലൻസ് കബാലി തടഞ്ഞിരുന്നു. റോഡിന് കുറുകെ പന കുത്തി മറച്ചിട്ട് തിന്നുകയായിരുന്നു കൊമ്പനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് തുരത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ പ്രതിഭ സംഗമവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

0
പന്തളം : തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ നടന്ന പ്രതിഭ...

വെള്ളവും മാലിന്യവും നിറഞ്ഞ് ഓട ; പത്തനംതിട്ട നഗരത്തിലെ ഓട നിര്‍മ്മാണം പ്രതിസന്ധിയില്‍

0
പത്തനംതിട്ട: മലിന ജലവും മാലിന്യവും നിറഞ്ഞ പത്തനംതിട്ട നഗരത്തിലെ ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...

മദ്യ‌നികുതിയിളവിനെതിരായ വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ

0
തിരുവനന്തപുരം: മദ്യ‌നികുതിയിളവിനെതിരായ വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ. വിഎം...

സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ്...

0
മലപ്പുറം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ...