കർഫ്യൂ ലംഘിച്ചെന്ന് ആരോപണം ; മത്സ്യത്തൊഴിലാളിയെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കർഫ്യൂ ലംഘിച്ചെന്നാരോപിച്ച് മത്സ്യത്തൊഴിലാളിയെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. ഡിസംബർ 31നാണ് പുന്നപ്ര സ്വദേശി അമൽ ബാബുവിന് മർദ്ദനമേറ്റത്. പരുക്കേറ്റ അമൽ ബാബുവിനെ ഭീഷണിപ്പെടുത്തി പോലീസ് മൊഴി മാറ്റിച്ചു എന്നും പരാതിയിലുണ്ട്. അമൽ ബാബു തന്നെയാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലാത്തികൊണ്ട് അടിയേറ്റതിൻ്റെ പാടുകൾ അമലിൻ്റെ ശരീരത്തിലുണ്ട്. യുവാവിന് ഇപ്പോൾ നടക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല. മർദ്ദനത്തിനു ശേഷം ഒരു പെറ്റിക്കേസ് മാത്രമെടുത്ത് പിറ്റേന്ന് രാവിലെയാണ് പറഞ്ഞുവിടുന്നത്. ഇങ്ങനെ ഒരു സംഭവം നടന്നതായി അറിവില്ലെന്നാണ് സിഐ പറയുന്നത്. ആദ്യം അമലിനെ മർദ്ദിച്ചപ്പോൾ അമൽ പോലീസിനെ ചീത്തവിളിച്ചെന്നും പിന്നീടാണ് ക്രൂരമായി മർദ്ദിച്ചതെന്നും ചില സൂചനകളുണ്ട്.

സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോൾ ‘തങ്ങൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ പ്രത്യാഘാതമുണ്ടാവുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ബൈക്കിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ് അമൽ മൊഴിനൽകിയത്. അമലിൻ്റെ കൈവശം ഐഫോൺ 12 ഉണ്ടായിരുന്നു. ഫോൺ എസ്ഐ വാങ്ങി നിലത്തെറിഞ്ഞ് തകർത്തു എന്ന് അമൽ പറയുന്നു. സിം കാർഡും ഫോണും തിരികെ നൽകിയില്ല. ഗുരുതരമായി പരുക്കേറ്റ അമലിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയുമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു. ആദ്യം പോലീസിനെ ഭയന്ന് പരാതി നൽകിയില്ലെന്നും പിന്നീട് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും അമലിൻ്റെ പിതാവ് ബാബു വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...