തിരുവനന്തപുരം: സംസ്ഥാനത്ത് പോളിയോ തുള്ളി മരുന്ന് വിതരണം ജനുവരി 31 ന് നടക്കും.5 വയസ്സിനു താഴെയുള്ള 24.49 ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുക.24,960 ബൂത്തുകള്‍ വഴി രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണു വിതരണം.
എത്തുന്നവര്‍ മാസ്‌ക്, കൈകളുടെ ശുചിത്വം, സുരക്ഷിത അകലം തുടങ്ങി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പോളിയോ മരുന്ന് സ്വീകരിക്കാനെത്തുന്ന കുട്ടികള്‍ക്കു കൂട്ടായി 60 വയസ്സിനു മുകളിലുള്ളവര്‍ ബൂത്തുകളില്‍ എത്തുന്നത് ആരോഗ്യ വകുപ്പ് വിലക്കി. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ എത്തുക പതിവാണെങ്കിലും ഇത്തവണ കോവിഡ് സാഹചര്യത്തിലാണു വിലക്ക്.