ഭൂപതിവ് ചട്ട ഭേദഗതി വിജ്ഞാപനം ഇന്ന് ഇറങ്ങാനിരിക്കെ ഇടുക്കി ജില്ലയിൽ രാഷ്ട്രീയ വാക്പോര് മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഭൂപതിവ് ചട്ട ഭേദഗതി വിജ്ഞാപനം ഇന്ന് ഇറങ്ങാനിരിക്കെ ഇടുക്കി ജില്ലയിൽ രാഷ്ട്രീയ വാക്പോര് മുറുകുന്നു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് ചട്ട ഭേദഗതിയെ എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. പുതിയ ചട്ടം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്നാണ് യുഡിഎഫിന്റെ മറുവാദം. 1960ലെ ഭൂനിയമം ഭേദഗതി ചെയ്തത് 2023ലാണ്. ഭൂമിക്ക് മേലുള്ള പൂർണാവകാശം ഇതോടെ മലയോര ജനതയ്ക്ക് രേഖാമൂലം ലഭിക്കുമെന്ന ഉറപ്പിൽ ഭേദഗതി നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ഐകകണ്ഠ്യേന പാസാക്കി.

പിന്നീട് ചട്ടത്തിനായുള്ള കാത്തിരിപ്പായിരുന്നു. കഴിഞ്ഞമാസം ചട്ടം പുറത്തുവന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. നിയമപ്രകാരം അനധികൃതമെന്ന് മുദ്രകുത്തപ്പെട്ടിരുന്ന കെട്ടിടങ്ങൾ ക്രമവത്ക‌രിക്കാനുള്ള അവസരമാണ് പുതിയ ചട്ട പ്രകാരം ലഭിക്കുന്നത്. ഇത് അപ്രായോഗികമാണെന്നാണ് രാഷ്ട്രീയ വിമർശനം. നിയമഭേദഗതിയെ നിയമസഭയിൽ അനുകൂലിച്ച എംഎൽഎ അടക്കം ചട്ടത്തിനെതിരെ രംഗത്തുവന്നതോടെ എൽഡിഎഫും സ്വരം കടുപ്പിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...