ആറന്മുള ക്ഷേത്രത്തിലെ ചോതി അളവ് നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പാർഥസാരഥീക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ ചോതി അളവ് നാളെ ക്ഷേത്ര സന്നിധിയിൽ നടത്തും. ചിങ്ങത്തിലെ ചോതിനാളിൽ നടത്തുന്ന ച‍ടങ്ങാണിത്. കർഷക കൂട്ടായ്മയും ആറന്മുള വികസനസമിതിയും ചേർന്നാണ് നെല്ല് ശേഖരിച്ചത്. കൊയ്തെടുത്ത നെല്ല് മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിൽനിന്നു ഘോഷയാത്രയായാണ് പാർഥസാരഥി ക്ഷേത്രത്തിൽ എത്തിച്ചത്. ഇതിൽ 47 പറ നെല്ല് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് എത്തിക്കുന്നത്. ആചാരപരമായി ഓരോ പറ നെല്ല് കണ്ണങ്ങാട്ട്, ചെറുകര, കടവന്ത്ര മഠങ്ങളിലും എത്തിക്കും.

കാട്ടൂർ ക്ഷേത്രത്തിൽ എത്തിക്കുന്ന നെല്ല് കാട്ടൂരിലെ 18 നായർ കുടുംബങ്ങളിലെ പ്രതിനിധികൾ വ്രതശുദ്ധിയോടെ ഉരലിൽ കുത്തിയെടുക്കും. ഇവ ക്ഷേത്രത്തിന്‍റെ അങ്കണത്തിൽ ശുദ്ധിയോടെ സൂക്ഷിച്ചുവയ്ക്കും. ഈ അരിയാണ് ഉത്രാടനാളിൽ മങ്ങാട്ട് ഭട്ടതിരി തിരുവോണത്തോണിയിലേറ്റി ആറന്മുളയിൽ എത്തിച്ച് ഭഗവാന് ഓണസദ്യ ഒരുക്കുന്നത്. അന്നദാന പ്രഭുവായ ആറന്മുള പാർഥസാരഥിക്ക് ദേശത്തെ ജനങ്ങൾ ഒരിക്കലും പട്ടിണി കിടക്കരുതെന്ന നിർബന്ധമുണ്ട്. വിശേഷിച്ച് ഓണദിവസങ്ങളിൽ. ക്ഷേത്രത്തിന്‍റെ അധീനതയിലുള്ള കരകളിൽ എല്ലാ ഓണനാളുകളിലും അരിയും നെല്ലും ഉൾപ്പെടെ വിതരണം ചെയ്തിരുന്നു. ക്ഷേത്രത്തിന്‍റെ ഊരാണ്മ അവകാശമുള്ള കുടുംബങ്ങൾക്കായിരുന്നു ഇതിന്‍റെ ചുമതല. തിരുവാറന്മുളയപ്പന്‍റെ അഭീഷ്ടപ്രകാരമാണ് ചോതി അളവ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ: തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ്...

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...