ഉപതിരഞ്ഞെടുപ്പ് : പുളിക്കീഴ് ഡിവിഷനിലേക്കും കൊമ്പങ്കേരി ഡിവിഷനിലേക്കും വോട്ടെടുപ്പ് നാളെ (9)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നാളെ (നവംബര്‍ 9) നടക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 31024 പുരുഷന്‍മാരും 35509 സ്ത്രീകളും ഉള്‍പ്പെടെ ആകെ 66533 വോട്ടര്‍മാരാണുള്ളത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനില്‍ 2,614 പുരുഷന്‍മാരും 2,835 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 5449 വോട്ടര്‍മാരുണ്ട്.

പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും കൊമ്പങ്കേരി ഡിവിഷനിലേക്കും മൂന്നു വീതം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥികളുടെ പേര്: ആനി തോമസ്, മായ അനില്‍കുമാര്‍, സന്ധ്യമോള്‍. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിലെ സ്ഥാനാര്‍ഥികളുടെ പേര്: അനീഷ്, വി.റ്റി. പ്രസാദ്, വി.കെ. മധു.

പോളിംഗ് ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് എച്ച്എസ്എസില്‍ നിന്നും സെക്ടറല്‍ ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളില്‍ എത്തിച്ചു. വോട്ടെടുപ്പിനു ശേഷം ഇത് പോളിംഗ് ബൂത്തുകളില്‍ നിന്നും തിരികെ സ്വീകരിച്ച് കാവുംഭാഗം ദേവസ്വം ബോര്‍ഡ് എച്ച്എസ്എസിലെ സ്‌ട്രോംഗ് റൂമില്‍ എത്തിക്കും. വോട്ടെണ്ണല്‍ നവംബര്‍ 10ന് നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...