പോപ്പുലര്‍ ഫിനാന്‍സിന്റെ ശാഖകളില്‍ പരിശോധന തുടരുന്നു ; സ്വര്‍ണവും പണവും കണ്ടുകെട്ടി

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : പോപ്പുലര്‍ ഫിനാന്‍സിന്റെ ചാത്തന്നൂര്‍, പരവൂര്‍ ശാഖകളില്‍ പരിശോധന നടത്തി. വിവിധ രേഖകള്‍, സ്വര്‍ണം, പണം എന്നിവ കണ്ടുകെട്ടി. റവന്യൂ റിക്കറി വിഭാഗം തഹസില്‍ദാര്‍ ബി.പി.അനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരവൂര്‍, ചാത്തന്നൂര്‍ ശാഖകളില്‍നിന്നായി 134 പവന്‍ സ്വര്‍ണവും 29 കോടിയോളം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ കൗണ്ടര്‍ ഫോയിലുകളും 93,028 രൂപയും കണ്ടെടുത്തു.

ചാത്തന്നൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ ചൊവ്വാഴ്ച രാവിലെ 10-നാണ് പരിശോധന തുടങ്ങിയത്. ഇവിടെനിന്ന്‌ 21 കോടിയുടെ സ്ഥിരനിക്ഷേപ രസീതുകളാണ് കണ്ടെടുത്തത്. ഇതില്‍ ഇതേ ശാഖയിലെ ജീവനക്കാരുടെ നിക്ഷേപവും ഉള്‍പ്പെടും.  63 പേരില്‍നിന്നുള്ള 72 പവന്‍ സ്വര്‍ണം കൂടാതെ 30,430 രൂപയും മറ്റു രേഖകളും ഇവിടെനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അജന്ത, ദേവരാജന്‍, മീനാട് വില്ലേജ് ഓഫീസര്‍ രാധിക, ഉദ്യോഗസ്ഥരായ പ്രദീപ്, അനീഷ്, ഗിരീഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...