‘മതപരമായ പ്രാര്‍ത്ഥന’ ചൊല്ലി പോര്‍ക്ക് കഴിച്ചു ; വീഡിയോ ക്ലിപ്പിന്റെ പേരില്‍ സോഷ്യല്‍ മീഡിയ താരം ജയിലിലായി

For full experience, Download our mobile application:
Get it on Google Play

ജക്കാര്‍ത്ത: പോര്‍ക്ക് കഴിക്കുന്നതിന് മുമ്പ് ‘മതപരമായ പ്രാര്‍ത്ഥന’ ചൊല്ലുന്ന വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്ത ഇന്തോനേഷ്യല്‍ സോഷ്യല്‍ മീഡിയ താരത്തിന് രണ്ട് വര്‍ഷം തടവ്. ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 33 വയസുകാരിയായ ലിന ലുത്ഫിയവാതിയാണ് ജയിലിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദശലക്ഷക്കണിക്ക് പേരാണ് കണ്ടത്. പോര്‍ക്ക് സ്കിന്‍ കഴിക്കുന്നതിന് മുമ്പ് ‘ദൈവ നാമത്തില്‍’ എന്ന് അര്‍ത്ഥം വരുന്ന മുസ്‍ലിം പ്രാര്‍ത്ഥന ഉരുവിടുന്നതാണ് വീഡിയോയിലുള്ളത്.

ബാലിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇത് ചിത്രീകരിച്ചത്. കൗതുകം കൊണ്ടാണ് പോര്‍ക്ക് കഴിച്ചുനോക്കിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വീഡിയോക്കെതിരെ നിരവധിപ്പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മുസ്ലിമായിരിക്കെ പോര്‍ക്ക് കഴിക്കുന്നത് വിശ്വാസത്തിന് എതിരാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ വീഡിയോ മതനിന്ദയാണെന്ന ആരോപണവും ഉയര്‍ന്നു. മതവിശ്വാസികള്‍ക്കിടയിലും പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലും ശത്രുത ഉണ്ടാക്കിയതിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ദക്ഷിണ സുമാത്രന്‍ നഗരമായ പലെംബാങിലെ കോടതി ഇവര്‍ക്കെതിരെ ചൊവ്വാഴ്ച വിധി പ്രസ്‍താവിച്ചത്. രണ്ട് വര്‍ഷം തടവിന് പുറമെ ഏതാണ്ട് 16,245 ഡോളര്‍ (13,48,111 രൂപ) പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ചെയ്തത് തെറ്റാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഇത്രയും വലിയ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിധി കേട്ടശേഷം അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...