പുതുതലമുറയെ ആരോഗ്യമുള്ള തലമുറയായി വളര്‍ത്തുന്നതിന് അംഗന്‍വാടികളുടെ പങ്ക് വലുത്’; അന്നപൂര്‍ണ്ണാ ദേവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതുതലമുറയെ പോഷക സമൃദ്ധമായി പരിപാലിച്ച് ആരോഗ്യമുള്ള തലമുറയെ വളര്‍ത്തുന്നതിന് അംഗന്‍വാടികളുടെ പങ്ക് വലുതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള പോഷക മാസാചരണം (പോഷണ്‍ മഹ്) പരിപാടി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരിന്നു അന്നപൂര്‍ണ്ണാ ദേവി. എല്ലാ പഞ്ചായത്തിലും വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് പോഷക തോട്ട പദ്ധതിയും ഉദ്ദേശലക്ഷ്യങ്ങള്‍ നേടാന്‍ കഴിയട്ടെ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നൂട്രീ സ്മാര്‍ട്ട് വില്ലേജ് പദ്ധതി പ്രകാരം ജില്ലയിലെ അഞ്ച് അംഗന്‍വാടികള്‍ തിരഞ്ഞെടുത്ത് മാതൃകാ പോഷകത്തോട്ടം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി കൃഷി വിജ്ഞാന കേന്ദ്രം ഈ വര്‍ഷം നടപ്പിലാക്കുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി റോബര്‍ട്ട് പറഞ്ഞു. 2022ഓടുകൂടി നമ്മുടെ രാജ്യത്തെ പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പദ്ധതിയാണ് പോഷണ്‍ അഭിയാന്‍. കുട്ടികള്‍ക്ക് നാലു വയസുവരെയുള്ള കാലഘട്ടത്തില്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കുക വഴി ആരോഗ്യവും ബുദ്ധിവികാസമുള്ള തലമുറയെ പദ്ധതി ലക്ഷ്യംവയ്ക്കുന്നുവെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
പോഷക സമൃദ്ധമായ ബയോ ഫോര്‍ട്ടിഫൈഡ് വിളകളുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് ഈ പദ്ധതിയിലൂടെ ഊന്നല്‍ നല്‍കുന്നതായി പരിശീലനത്തിന് നേതൃത്വം നല്‍കിയ കൃഷി വിജ്ഞാന കേന്ദ്രം ഹോം സയന്‍സ് വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.ഷാനാ ഹര്‍ഷന്‍ പറഞ്ഞു. അംഗന്‍വാടികളില്‍ പോഷകത്തോട്ടം ഒരുക്കുന്നതിന് കൃഷി വിജ്ഞാന കേന്ദ്രം സാങ്കേതിക സഹായവും പരിശീലനവും നല്‍കും.കോയിപ്രം ബ്ലോക്കില്‍നിന്നുള്ള അംഗന്‍വാടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

സംസ്ഥാന വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ കോയിപ്രം ബ്ലോക്ക് ഐസിഡിഎസ്, ഈഫ്‌കോ എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി ക്രമീകരിച്ചത്. അംഗന്‍വാടികളില്‍ പോഷകത്തോട്ടം നിര്‍മ്മിക്കുന്നതിനുള്ള വിത്തുകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവ വിതരണം ചെയ്തു. പോഷകത്തോട്ടനിര്‍മ്മാണത്തിനുള്ള ജൈവ രോഗ കീടനാശിനികള്‍, ജൈവ വളങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും കെവികെയും ഈഫ്‌കോയും ചേര്‍ന്ന് സംഘടിപ്പിച്ചു. പങ്കെടുത്ത അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി കെവികെയിലെ മാതൃകാ പോഷകതോട്ടത്തിലേക്ക് സന്ദര്‍ശനവും ഒരുക്കി.

കോയിപ്രം ബ്ലോക്ക് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസര്‍ ഡോ.ആന്‍ ഡാര്‍ലി വര്‍ഗീസ്, ഇരവിപേരൂര്‍ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുജ ജയപാല്‍, ഈഫ്‌കോ ഫീല്‍ഡ് ഓഫീസര്‍ പി.എസ് രാകേഷ്, കൃഷി വിജ്ഞാന കേന്ദ്രം അഗ്രി.എക്സ്റ്റന്‍ഷന്‍ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...