മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാന്‍ ഇടയില്ല : നടൻ മുകേഷ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാന്‍ ഇടയില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. കോടിക്കണക്കിന് മുതല്‍ മുടക്കുന്ന സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാന്‍ ഇടയില്ല. കഴിവ് നോക്കിയാണ് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതെന്നും മുകേഷ് പറഞ്ഞു. ‘സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന് അറിയില്ല. സത്യം പറഞ്ഞാല്‍ അങ്ങനെയൊരു പവര്‍ഗ്രൂപ്പൊന്നും സിനിമയില്‍ വരാന്‍ സാധ്യതയില്ല. അത് നിലനില്‍ക്കില്ല. എത്ര ആലോചിച്ചിട്ടും പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ല. സിനിമയില്‍ ആരെയെങ്കിലും ഇല്ലാതാക്കാന്‍ പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ കൊണ്ട് നടക്കുമെന്ന് കരുതുനില്ല. എല്ലാം കഴിവിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് വിശ്വസിക്കുന്നത്’ മുകേഷ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് കഴിഞ്ഞാല്‍ പരാതിയില്ലെന്ന് വനിതകള്‍ പറഞ്ഞാല്‍ എന്താകും സ്ഥിതി. പരാതിയുണ്ടെന്ന് അവര്‍ തന്നെ പറയട്ടെയെന്നും മുകേഷ് പറഞ്ഞു. പെണ്‍കുട്ടികള്‍ കലാരംഗത്ത് അന്തസോടെയും അഭിമാനത്തോടെയും ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. സ്ത്രീകളെ വിഷമിപ്പിച്ചുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. ബംഗാളി നടിയുടെ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്ത് രാജിവെക്കണമെന്നോ രാജിവെക്കണ്ട എന്നോ പറയാനോ കഴിയില്ല. അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ഞാൻ പിന്നെ എങ്ങനെ മുഖത്ത് നോക്കും. അന്വേഷിക്കട്ടെയെന്നും മുകേഷ് പറഞ്ഞു.

അമ്മ സംഘടനയിലെ കാര്യങ്ങള്‍ അതിന്റെ ഭാരവാഹികള്‍ പറയും. താന്‍ ഇപ്പോള്‍ ഭാരവാഹി അല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം മാറ്റി അവര്‍ വരും. ഹേമ കമ്മിറ്റിയെ വച്ചത് തന്നെ വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണ്. മറ്റു സംസ്ഥാനങ്ങള്‍ ഇത് കണ്ടുപഠിക്കണമെന്നും മുകേഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...