സിസിടിവി ക്യാമറ ഓഫാകാൻ വൈദ്യുതി വിച്ഛേദിച്ചു ; ഉച്ചയ്ക്ക് ബോർസ്റ്റൽ സ്കൂളിൽ നിന്ന് ചാടിയ തടവുകാർ രാത്രി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: ജില്ലാ ജയിലിനോട് അനുബന്ധിച്ച് യുവ തടവുകാരെ താമസിപ്പിക്കുന്ന ബോർസ്റ്റൽ സ്കൂളിൽ നിന്ന് ചാടിപ്പോയ രണ്ട് റിമാൻഡ് തടവുകാരെ ജയിൽ ഉദ്യോഗസ്ഥർ രാത്രി ആലുവയിൽ നിന്ന് പിടികൂടി. അടിപിടി, കത്തിക്കുത്ത് കേസുകളിൽ പ്രതികളായ മുഹമ്മദ് ഫസൽ (20), കഞ്ചാവ് കേസിലെ പ്രതി സ്റ്റേജിൻ (18) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ രക്ഷപ്പെട്ടത്. സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് ഇരുവരും മതിൽ ചാടിയത്. തടവുകാരെ ജോലിക്കായി പുറത്തിറക്കിയ സമയമായിരുന്നു സംഭവം. ഇവർ കയറിയ ഓട്ടോറിക്ഷ കണ്ടെത്തിയതോടെ ആലുവയിലേക്കാണ് പോയതെന്ന് വിവരം ലഭിച്ചു.

ജില്ലയിലെയും സമീപ ജില്ലകളിലെയും ജയിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ രാത്രി എട്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഫസലിനെ ആദ്യം പിടികൂടി. വൈകാതെ സമീപത്ത് നിന്ന് സ്റ്റേജിനെയും പിടികൂടി. ഇരുവരെയും ആലുവ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രി 10 മണിയോടെ ബോർസ്റ്റൽ സ്കൂളിലേക്ക് തിരികെ എത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...