സി.​പി.​എം നേതാവ് പി.ആര്‍. പ്രദീപിന്റെ സംസ്കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച സി.​പി.​എം പ​ത്ത​നം​തി​ട്ട ഏ​രി​യ സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​ആ​ർ. പ്ര​ദീ​പി​ന്റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഉ​ച്ച​ക്ക്​ ഒ​ന്നി​നാ​ണ് സം​സ്കാ​രം.ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30ന് ​സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ലും ഒ​മ്പ​തി​ന് ഇ​ല​ന്തൂ​രി​ൽ ഇ.​എം.​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും 9.15ന് ​ഇ​ല​ന്തൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. രാ​വി​ലെ 10ന് ​മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വീ​ടി​ന് സ​മീ​പ​ത്തെ പാ​ർ​ട്ടി ബ്രാ​ഞ്ച്​ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​ദീ​പി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്​ ആ​ത്മ​ഹ​ത്യ​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ന​ല്ലൊ​രു ക​ർ​ഷ​ക​നാ​യ പ്ര​ദീ​പ്​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ കൂ​ടാ​തെ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ശ്വാ​സ​വ​ഞ്ച​ന​ക്ക്​ ഇ​ര​യാ​യി​ട്ടു​ണ്ടോ എ​ന്ന സം​ശ​യ​വു​മു​ണ്ട്. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം പി.​കെ. ബി​ജു, മ​ന്ത്രി വീ​ണ ജോ​ർ​ജ്‌ എ​ന്നി​വ​ർ ഞാ​യ​റാ​ഴ്ച വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ ഭീഷണിക്കിടെ പ്രതിരോധം ശക്തമാക്കി കുവൈത്ത്

0
കുവൈത്ത് സിറ്റി : മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ശക്തമാകുന്നതിനിടെ വ്യോമപ്രതിരോധ ശേഷി...

രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ല ; ഒരാൾക്ക് ഒരു പദവിയാണ് ഉചിതമെന്ന് സണ്ണി ജോസഫ്

0
കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി...

ബദരീനാഥ് ക്ഷേത്രത്തിലെ സിസിടിവി മാറ്റിയതിൽ ദുരൂഹത ; മാറ്റിയത് സംഭാവനക്കൊള്ള പുറത്താകുന്നതിന് മുൻപ്

0
ന്യൂഡൽഹി : പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവനക്കൊള്ള ആരോപണം ഉയരുന്നതിനു തൊട്ടുമുൻപ്...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...